Winner Club Guruvayur Thrissur

Event
Silver Jubilee Celebration

Silver Jubilee Celebration

August 15, 2023

വിന്നർ ക്ലബ്ബ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. ആഗസ്ത് 15 മുതൽ 20 വരെ പടിഞ്ഞാറേ നടയിൽ ‘ഉച്ചയ്ക്ക് ഒരു പൊതിച്ചോറ്’ പദ്ധതി നടപ്പാക്കുമെന്ന് ഭാരവാഹികളായ സി.ജോയ് ചെറിയാന്, ഗ്ലാഡ്‌വിൻ ഫ്രാൻസിസ്, സി എ ജോസ്‌പോൾ, അഡ്വ: ജിജോ സി സണ്ണി എന്നിവർ അറിയിച്ചു.

നാളെ വൈകിട്ട് ക്ലബ്ബിന്റെ മുൻകാല ഭാരവാഹികളെ ആദരിക്കും. സമാദരണ സദസ്സ് കണ്ടാണശേരിപഞ്ചായത്ത് പ്രസിഡൻറ് മിനി ജയൻ ഉത്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡൻറ് സി ജോയ് ചെറിയാൻ അധ്യക്ഷനാകും. വെബ്സൈറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എസ് ധനൻ നിർവഹിക്കും. തുടർന്ന് ഗാനമേള ഉണ്ടായിരിക്കുന്നതാണ്.